അതിവേഗ ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണിയല്ലെന്ന് ജമ്മു കാശ്മീര്‍ ഭരണകൂടം

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സര്‍വീസ് പുനസ്ഥാപിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് ഭരണകൂടം അറിയിച്ചു. അതിവേഗ ഇന്റര്‍നെറ്റ് ഇപ്പോള്‍ സുരക്ഷാ ഭീഷണിയല്ലെന്നാണ് കാശ്മീര്‍ ഭരണകൂടം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

‘പാക്കിസ്ഥാന്‍ അവരുടെ വ്യാജ പ്രചാരണങ്ങളുമായി മുന്നോട്ടുപോകും. അത് 2ജി ആണെങ്കിലും 4ജി ആണെങ്കിലും തുടരും. ഇത് എല്ലായ്‌പ്പോഴുമുണ്ടാകും. താന്‍ അതില്‍ ഒരു പ്രശ്‌നവും കാണുന്നില്ല’ ജമ്മു കാശ്മീര്‍ ലഫ്. ഗവര്‍ണര്‍ ജി.സി. മുര്‍മു പറഞ്ഞു.

Top