യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി : യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ഇന്നലെ ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് സുരക്ഷ സേന പ്രതിനിധി സംഘത്തിന് മുന്നില്‍ വിവരിച്ചിരുന്നു.

15 കോര്‍പ്‌സ് ആസ്ഥാനത്തായിരുന്നു സുരക്ഷാ സംബന്ധിച്ച സേനയുടെ വിശദീകരണം. പിന്നീട് ദാല്‍ തടാകത്തിലെ നൌകകളില്‍ സംഘം യാത്ര നടത്തി തദ്ദേശിയരുമായി സംസാരിച്ചതായാണ് വിവരം. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

ഇന്ന് സന്ദര്‍ശനം സംബന്ധിച്ച് പ്രതിനിധി സംഘം മാധ്യമങ്ങളുമായി സംസാരിക്കും. കശ്മീരിലെ അവസ്ഥയെ കുറിച്ചുള്ള പ്രതിനിധി സംഘത്തിന്റെ അഭിപ്രായവും കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കും.

അതേസമയം ലഡാക്കും കശ്മീരും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി നാളെ ഔദ്യോഗികമായി നിലവില്‍ വരും. ലഡാക്കിലെയും ജമ്മുകാശ്മിരിലെയും ഗവര്‍ണറുമാരുടെ സത്യപ്രതിജ്ഞയോടുകൂടിയാണ് നടപടികള്‍ ആരംഭിക്കുക.

Top