സൈനിക സുരക്ഷ; ജമ്മു-കശ്മീര്‍ ഭയങ്ങളിലെ പരിസ്ഥിതി സംരക്ഷണ വാദം. . .

ശ്രീനഗര്‍: 2000 മാര്‍ച്ചില്‍ അമേരിക്കല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ കശ്മീര്‍ വെടിനിര്‍ത്തല്‍ രേഖയെ (സന്ദര്‍ശനത്തിനിടെ) വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലം എന്നാണ്. കാര്‍ഗിലിന്റെ പ്രാന്തപ്രദേശങ്ങളില്‍ യുദ്ധം നിഴലിയ്ക്കുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. കാശ്മീര്‍ ന്യൂക്ലിയര്‍ യുദ്ധത്തിന്റെ കാഞ്ചി വലിയ്ക്കുന്നതും ഭയന്ന് കഴിയുന്ന ഘട്ടമായിരുന്നു അന്ന്.

സുരക്ഷ എന്നത് ഇവിടെ സൈനിക സുരക്ഷയിലും ആയുധശേഖരത്തിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. എന്നാല്‍ പരിസ്ഥിതി സംരക്ഷണമടക്കമുള്ള കാര്യങ്ങളില്‍ ഒരു തീരുമാനവുമില്ല. ന്യൂക്ലിയന്‍ സംവിധാനങ്ങളുടെ വികസനം ആഗോളതലത്തില്‍ വലിയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. അതിനാല്‍, വെടിനിര്‍ത്തല്‍ രേഖയ്ക്ക് ഇരുവശവും ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ സൈനിക ബലം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു.

എന്നാല്‍ പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വളരെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളിലാണ് സൈനിക ബാരക്കുകളും പൊലീസ് സംവിധാനങ്ങളും നില നിര്‍ത്തിയിരിക്കുന്നത്. കാടുകളും പുഴകളും പുല്‍ത്തകിടികളും ഉള്‍പ്പെടെയുള്ളവ സുരക്ഷാ സംവിധാനത്തിന് നിലമൊരുക്കുന്നത്. പ്രകൃതി ദുരന്തങ്ങളിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നതില്‍ ലോക്കല്‍ ഭരണ സംവിധാനവും പരാജയപ്പെടുന്നു.

മഴപെയ്ത് ചെറിയ സമയത്തിനുള്ളില്‍ത്തന്നെ വെള്ളപ്പൊക്കമുണ്ടാകുന്ന ഇടമാണ് ഈ അതീവ സുരക്ഷാ പ്രദേശങ്ങളില്‍ മിക്കതും. ചതുപ്പു നിലങ്ങളില്‍ പോലും വെള്ളം താഴ്ന്ന് പോകുന്നില്ല.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ വളരെ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനവും അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. 1983ല്‍ പുറത്തിറങ്ങിയ ബാരി ബുസാന്റെ പീപ്പിള്‍, സ്റ്റേറ്റ് ആന്റ് ഫിയര്‍ എന്ന പുസ്തകത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് പ്രകൃതി സംരക്ഷണം കൂടി മുന്‍നിര്‍ത്തിയാകണമെന്ന് വാദിക്കുന്നു. ഇന്ത്യയുടെയും പാക്കിസ്ഥാനന്റെയും കാര്യത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തലുകള്‍. കാരണം, കശ്മീര്‍ താഴ്വരയിലെ നിരന്തര പ്രശ്‌നങ്ങള്‍ വലിയ പ്രത്യാഘാതമാണ് പരിസ്ഥിതിയില്‍ ഉണ്ടാക്കുന്നത്.

മനുഷ്യന്റെ കടന്നു കയറ്റവും കശ്മീര്‍ താഴ്വരയെ അതി ദാരുണ സ്ഥിതിയിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സൈനിക വിഭാഗം തന്നെ ഇതിന് വലിയ അളവില്‍ കാരണമായിട്ടുണ്ട്. 70,000 ഹെക്ടര്‍ ഭൂമിയാണ് കശ്മീരില്‍ സൈന്യത്തിന്റെ അധീനതയിലുള്ളത്. എന്നാല്‍, പരിസ്ഥിതി ലോല പ്രദേശങ്ങളാണ് ഇവയൊക്കെയും എന്ന ധാരണ സൈന്യത്തിനില്ല.

വര്‍ഷം തോറും നടത്തുന്ന അമര്‍നാഥ് യാത്ര വലിയ അളവില്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു എന്ന ചര്‍ച്ചകള്‍ സജീവമാണ്. അതിനാല്‍, വിശ്വാസികളുടെ യാത്ര നിയന്ത്രിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നു.

Top