ജമ്മു കശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ സോപോറിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ബാരമുള്ള ജില്ലയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയും പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു. പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Top