ജമ്മു കശ്മീരില്‍ രണ്ടു ഭീകരര്‍ സുരക്ഷാ സേനയുടെ വെടിയേറ്റു കൊല്ലപ്പെട്ടു

ENCOUNTER-IN-J.K

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ വെടിയേറ്റു കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍നിന്നു 100 മീറ്റര്‍ മാത്രം അകലെയായിരുന്നു ഏറ്റുമുട്ടല്‍. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് വന്‍ തോതില്‍ ആയുധശേഖരവും പിടികൂടിയെന്നും
സൈനിക പ്രതിനിധി അറിയിച്ചു.

എകെ 47 തോക്കുകള്‍, നൂറു കണക്കിനു തിരകള്‍, ചൈനയില്‍ നിര്‍മിച്ച പിസ്റ്റള്‍, ഓസ്ട്രിയന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച നാലു ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തു. ഗ്രനേഡുകള്‍ പാക്കിസ്ഥാനിലെ ഫാക്ടറിയില്‍ നിര്‍മിച്ചവയാണെന്നാണു സൂചന. പാക്കിസ്ഥാനും ഭീകരവാദികളുമായുള്ള ബന്ധം വെളിപ്പെടുത്തുന്നവയാണ് ഗ്രനേഡുകള്‍ എന്ന് ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2001-ല്‍ പാര്‍ലമെന്റ് ആക്രമിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരരില്‍നിന്നും ഇത്തരം ഗ്രനേഡുകള്‍ പിടിച്ചെടുത്തിരുന്നു.

Top