ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു

army

ജമ്മു: ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഷോപ്പിയാനില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

Top