ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പഹല്‍ഗാമിലെ ശ്രീഗുഫ് വാര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരരുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീഗുഫാറ മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേനയും ശക്തമായി തിരിച്ചടിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 6.40 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടോ മൂന്നു ഭീകരര്‍ പ്രദേശത്ത് ഒളിപ്പിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സുരക്ഷാസേനയുമായി ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Top