കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; കൊടും ഭീകരനെ വളഞ്ഞ് സൈന്യം

പുല്‍വാമ: ജമ്മു കശ്മീരില്‍ ലഷ്‌കറെ തയ്ബ കമാന്‍ഡറെ വളഞ്ഞ് സൈന്യം. ഫെബ്രുവരിയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഉമര്‍ മുഷ്താഖ് ഖാണ്ഡയെയാണ് സുരക്ഷാസേന വളഞ്ഞത്.

പുല്‍വാമയിലെ പാംപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി കശ്മീരിലെ വിവിധയിടങ്ങളില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ 9 ഭീകരരെയാണ് ഇതുവരെ വധിച്ചത്.

Top