jammu kashmir-encounter-in-anantnag-between-terrorist-and-security-forces

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.

ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡര്‍ അബു ദുജാന അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. നേരത്തെ മൂന്ന് തവണ പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപെട്ടയാളാണ് ലഷ്‌കര്‍ ഭീകരന്‍ അബു ജുദാന.

ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി് കണ്ടെത്തിയിട്ടുള്ളത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തിരച്ചിലിനൊടുവില്‍ ആയിരുന്നു ഏറ്റുമുട്ടല്‍.

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സൈന്യം ശക്തമായ തെരച്ചില്‍ തുടങ്ങി. അതിനിടെ, കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു. നോട്ട് അസാധുവാക്കിയ നടപടിക്കുശേഷം ശേഷം ഇത് രണ്ടാം തവണയാണ് ഭീകരര്‍ ബാങ്ക് കൊള്ളയടിക്കുന്നത്

Top