ജമ്മു കശ്മീരിലെ കുട്ടികള്‍ ദേശീയവാദികള്‍, അവരെ മറ്റൊരു രീതിയില്‍ കാണരുത്:രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുട്ടികള്‍ ദേശീയവാദികളാണെന്നും അവരെ മറ്റൊരു രീതിയില്‍ കാണരുതെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.കശ്മീരിലെ ചെറുപ്പക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പത്തുവയസ്സ് പ്രായമുള്ളവര്‍ പോലും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണവുമായി രാജ്‌സിംഗ് രംഗത്തെത്തിയത്.

ചിലപ്പോള്‍ ആളുകള്‍ അവര്‍ക്ക് ശരിയായ രീതിയിലല്ല പ്രചോദനം നല്‍കുന്നത്. മാത്രമല്ല അവരെ തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നവരാകണം അതിന്റെ ഉത്തരവാദികള്‍. അല്ലാതെ കുട്ടികളെയോ ചെറുപ്പക്കാരെയോ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Top