ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബില്‍ ലോക്സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്സഭയിലും പാസായിരിക്കുന്നത്. ഇനി ബില്ലില്‍ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ അത് നിയമമായി മാറും.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജമ്മു കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ അധീനതയില്‍ വന്നുചേരും. ലോക്സഭയില്‍ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 72 ലോക്സഭാ അംഗങ്ങള്‍ പ്രമേയത്തിനെ എതിര്‍ക്കുകയും ചെയ്തു.
The Jammu & Kashmir Reorganization Bill, 2019 has been passed by Lok Sabha with 370 'Ayes' & 70 'Noes' https://t.co/aGZLwcdT3N
— ANI (@ANI) August 6, 2019
കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം,സി.പി.ഐ എന്നീ പാര്‍ട്ടികളാണ് പ്രമേയത്തെ എതിര്‍ത്ത് കൊണ്ട് വോട്ട് ചെയ്തിരിക്കുന്നത്. ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി. രാജ്യത്തിന് ഗുണകരമായ തീരുമാനമാണിതെന്നാണ് സിന്ധ്യ പ്രതികരിച്ചത്.