ജമ്മുകാശ്മീര്‍ ട്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

army

ജമ്മു: ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച പുലര്‍ച്ചെ ഗുല്‍ഷാന്‍പോറയിലെ ട്രാല്‍ മേഖലയില്‍ വച്ചാണ് അക്രമണം ഉണ്ടായത്.

ട്രാല്‍ മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന പരിശോധന നടത്തിയത്. ഇതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. രണ്ടോ മൂന്നു ഭീകരര്‍ ഇവിടെ ഉള്ളതായാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍. ഇവരെ നേരിടാനായി കൂടുതല്‍ സൈന്യം ഇവിടേക്ക് എത്തിയിട്ടുണ്ട്.

Top