ഡോക്ടര്‍മാരുടെ സമരം ; ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഇ എസ് എം എ നടപ്പാക്കാനൊരുങ്ങുന്നു

ശ്രീനഗര്‍ :സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങള്‍ നടത്തി വരുന്ന ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് എസഷണല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട് (ഇ എസ് എം എ) നടപ്പാക്കാനൊരുങ്ങി ജമ്മു കശ്മീര്‍ സര്‍ക്കാര്‍.

രോഗികളായ ജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും അനുഭവിക്കുന്നതിന് ജമ്മു സര്‍ക്കാര്‍ അനുവദിക്കില്ല. അതിനാലാണ് ഇ എസ് എം എ നടപ്പാക്കാനൊരുങ്ങുന്നതെന്ന് ആരോഗ്യ വിദ്യഭ്യാസ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘ജനങ്ങളുടെ ആരോഗ്യ പരിരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് പ്രത്യേകിച്ച് വെള്ളപ്പൊക്കം കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ വേളയില്‍’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഉള്ളതുപോലെ ഗസറ്റ് ചെയ്ത അവധി ദിവസങ്ങളില്‍ തങ്ങള്‍ക്കും അവധി വേണമെന്നാവശ്യപ്പെട്ടാണ് ജമ്മു കശ്മീരിലെ ഡോക്ടര്‍മാരുടെ സമരം.

ഇന്ത്യന്‍ പാര്‍ലമെന്റ് നടപ്പിലാക്കിയ നിയമമാണ് ഇ എസ് എം എ. ഇതുപ്രകാരം സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവും വിധം അവരുടെ ജീവിതത്തെ ബാധിക്കുന്ന ആവശ്യ സര്‍വീസുകള്‍ ലഭിക്കാതെ വരുന്ന അവസ്ഥയില്‍ സര്‍ക്കാരിന് ഇ എസ് എം എ നിയമം നടപ്പിലാക്കാം.

Top