കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

KASHMIR

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കൃഷ്ണഗതി മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

നിയന്ത്രണരേഖയ്ക്ക് സമീപം പ്രകോപനമില്ലാതെ തുടര്‍ച്ചയായ വെടിവെയ്പ്പ് നടത്തിയ പാക്ക് സേനയ്ക്കു നേരെ ഇന്ത്യന്‍ സേന ശക്തമായി തന്നെ തിരിച്ചടിച്ചു. പുലര്‍ച്ചെ 7 മണിയോടെയാണ് വെടിവെയ്പ്പ് തുടങ്ങിയത്. കഴിഞ്ഞ മാസം ബാലകോട്ടെ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top