അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി സൈനികന് വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി സൈനികന് വീരമൃത്യു. എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്.

കൃഷ്ണ ഘട്ടി സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പിലാണ് സൈന്യത്തില്‍ ലാന്‍സ് നായിക്കായിരുന്ന ആന്റണി സെബാസ്റ്റ്യന്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൈനികന്‍ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ്.

Top