ജമ്മു കാശ്മീരിലെ സോപോറില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ സോപോറിലെ അരാംപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്.

ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ബാരാമുള്ളയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്തെ ഇപ്പോഴും ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Top