കശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയെന്ന് റിപ്പോര്‍ട്ട്

KIDNAPP

ശ്രീനഗര്‍: ജമ്മു- കശ്മീരിലെ പുല്‍വാമയില്‍ നിന്നും സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയെന്ന് റിപ്പോര്‍ട്ട്. 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ സൈനികന്റെ പേരു വിവരങ്ങള്‍ സൈന്യം ഇത് വരെ പുറത്തു വിട്ടിട്ടില്ല.

ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സൈനികനെയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. സൈനികനെ കണ്ടെത്താനുള്ള നടപടികള്‍ സൈന്യം ആരംഭിച്ചു. അവധിക്ക് നാട്ടില്‍ പോയ സൈനികനെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റംസാന്‍ പ്രമാണിച്ച് ഭീകരവിരുദ്ധ നടപടികള്‍ സൈന്യം നിര്‍ത്തി വെച്ചിരുന്നു. ഇത് മുതലാക്കിയാണ് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്.

Top