കശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറി; തലസ്ഥാനത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

terrorist

ശ്രീനഗര്‍: ജമ്മുകശ്മീരിലേക്ക് ഭീകരര്‍ കടന്നതായി റിപ്പോര്‍ട്ട്. 12 ജയ്ഷ്ഇമുഹമ്മദ് ഭീകരര്‍ കശ്മീരിലേയ്ക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണ സാധ്യത മുന്നില്‍ കണ്ട് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

കശ്മീരിലേക്ക് കടന്ന ഭീകരര്‍ സംഘങ്ങളായി തിരിഞ്ഞുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റംസാന്‍ 17ാം ദിനത്തില്‍ ശനിയാഴ്ച വലിയ തോതിലുള്ള ആക്രമണമാണ് ഭീകരര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമിലെ ആദ്യ യുദ്ധമായ ബദ്ര് നടന്നത് മാര്‍ച്ച് 624 എഡിയിലായിരുന്നു. ഇതിന്റെ വാര്‍ഷികമാണ് ശനിയാഴ്ച. ഈ ദിവസമാണ് ഭീകരര്‍ ആക്രമണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. കശ്മീരിലും ഡല്‍ഹിയിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Top