കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

soldiers-india

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം പുല്‍വാമയിലെ സിര്‍നോയില്‍ തെരച്ചില്‍ നടത്തിയത്. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.

തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Top