കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ഭീകരനെ വധിച്ചതായി പൊലീസ്

ശ്രീനഗര്‍: ജമ്മു-കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ പൊലീസ് വധിച്ചു. കശ്മീരിലെ ഹദ്വാരയിലാണ് പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഹദ്വാരയിലെ ബൈപ്പാസിനു സമീപത്തുള്ള ചെക്ക്‌പോസ്റ്റിനു നേര്‍ക്കായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇയാളില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുകളും പിടിച്ചെട്ടുത്തിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Top