ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; 3 ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. നാല് തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ജമ്മുവിലെ നാഗര്‍ഗോട്ടയില്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു ടോള്‍ പ്ലാസയ്ക്കടുത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിന് നേരെ ട്രക്കിലെത്തിയ നാലംഗ ഭീകരസംഘം വെടിയുതിര്‍ത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു
വെടിവെപ്പ്.

ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ മറ്റ് ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top