ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; സൈന്യം ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. അവന്തിപോരയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഷോപിയാനില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സൈന്യം ഇന്നെ വധിച്ചിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും ഷോപിയാനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Top