സി ആർ പി എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം ; ജവാനു വീരമൃത്യൂ

army

പുല്‍വാമ : ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സി ആര്‍ പി എഫ് ജവാനു വീരമൃത്യൂ. പുല്‍വാമയിലെ കാകപ്പോറ സി ആര്‍ പി എഫ് ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും സൂചനകളുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഇവിടെ സിആര്‍പിഎഫ് സ്ഥാപിച്ച ക്യാമ്പിലേക്ക് തുടര്‍ച്ചയായി ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഭീകരര്‍. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സി ആര്‍ പി എഫ് ജവാന്മാര്‍ സ്ഥലത്തെത്തുകയും പ്രദേശം വളഞ്ഞ് ഭീകരരുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top