കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു

soldiers

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഒരു തീവ്രവാദി കൊല്ലപ്പെടുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ രത്‌നിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജവാന്‍ ബല്‍ജിത് സിംഗാണ് വീരമൃത്യു വരിച്ചത്.

ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയാണ് രത്‌നിപോരയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചത്.

Top