ജമ്മുകശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ച; എട്ടുപേര്‍ മരിച്ചു, രണ്ടുസൈനികരെ കാണാതായി

ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ കനത്ത ഹിമപാതത്തില്‍ എട്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ സൈനികരാണ്. വടക്കന്‍ ജമ്മുകശ്മീരിലെ കുപ്‌വാര ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് തുടരുന്നത്. ഇവിടങ്ങളില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്.

അതോടൊപ്പം മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ രണ്ടുസൈനികര്‍ക്കായി തിരച്ചില്‍ തുടരുകയാണിപ്പോള്‍. രാത്രി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് നാട്ടുകാരെ രക്ഷപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടത് സോന്മാര്‍ഗില്‍ ഉണ്ടായ മഞ്ഞിടിച്ചിലിലാണ്. കഴിഞ്ഞയാഴ്ച ബാരാമുള്ളയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു.

Top