കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ദേശീയതയുടെ പേരില്‍ കശ്മീരിലെ ജനങ്ങള്‍ക്കുള്ള ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നാണ് പ്രിയങ്ക ഗാന്ധി ആരോപിച്ചത്. കശ്മീരിലെ സ്ത്രീ രാഹുല്‍ ഗാന്ധിക്കു മുന്നില്‍ പരാതി പറയുന്ന വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ടാണ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത.്

കശ്മീരിലെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്ര ദേശവിരുദ്ധതയും രാഷ്ട്രീയവും മറ്റൊന്നിലുമില്ലെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നും ഇക്കാര്യം ഉന്നയിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കുകയും ചെയ്തു.

Top