ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം

granade attack

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം. തിങ്കളാഴ്ച രാവിലെ അനന്ത്‌നാഗ് മണ്ഡലത്തിലെ പോളിംഗ് പുരോഗമിക്കുന്നതിനിടെ റോഹ്മൂവിലെ പോളിംഗ് സ്റ്റേഷനു നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടില്ല.

പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് അനന്ത്‌നാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് മൂന്നു ഘട്ടമായാണ് നടക്കുന്നത്.

Top