കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

indian army

ജമ്മു: ജമ്മു കശ്മീരിര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നൗഷേര സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.

ഇതിനിടെ കശ്മീരിലെ പുല്‍വാമയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു സൈനിക വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പ്രദേശത്ത് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top