ജമ്മുകശ്മീരില്‍ ഷോപ്പിയാനിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം

ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ ഷോപ്പിയാനിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ഷോപ്പിയാനിലെ ദച്ചോവിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

നാഗ്ബാല്‍ ഗ്രാമത്തിലെ ഇമാംസാഹിബ് പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും സൈന്യം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. കശ്മീരിലെ പൂഞ്ചില്‍ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാക്ക് സേന വെടിയുതിര്‍ത്തിരുന്നു. ഉറി മേഖലയില്‍ നടത്തിയ പാക്ക് സേനയുടെ വെടിവയ്പില്‍ ഏഴു നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top