Jammu and Kashmir military force attack

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പരിപോറ പത്താന്‍ചൗക്ക് ബൈപ്പാസില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം.

മൂന്നു ജവാന്‍മാര്‍ക്കു പരിക്കുപറ്റിയിട്ടുണ്ട്.

സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സൈന്യം ശക്തമായി തിരിച്ചടിച്ചു. ആരെയും പിടികൂടിയിട്ടില്ല. ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Top