ജമ്മുകശ്മീര്‍ വിഷയം; സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന 14 നേതാക്കള്‍ക്ക് ക്ഷണം. ഗുപ്ത്ക്കര്‍ സഖ്യത്തിലെ നേതാക്കളെ അടക്കമാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗത്തിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചത്.

സംസ്ഥാന പദവി പിന്‍വലിക്കുകയും 370 ആം വകുപ്പ് റദ്ദാക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യ ഉഭയക്ഷി രാഷ്ട്രീയ ആശയ വിനിമയത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

വ്യാഴാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, ഗുലാം നബി ആസാദ്, തരിഗാമി, രവിന്ദര്‍ റെയ്ന ഉള്‍പ്പടെയുള്ള 14 നേതാക്കളെ ആഭ്യന്തര സെക്രട്ടറി ക്ഷണിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, തെരഞ്ഞെടുപ്പ് നടത്തല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളാകും യോഗത്തില്‍ പരിഗണിക്കുക.

Top