കശ്മീരില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അശ്ലീല സിനിമകള്‍ കാണാന്‍;വി.കെ സരസ്വത്‌

ന്യൂഡല്‍ഹി: അശ്ലീല സിനിമകള്‍ കാണുന്നതിനാണ് കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന് നിതി ആയോഗ് അംഗം വി.കെ സരസ്വത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത് സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന് സരസ്വത് പറഞ്ഞു.

ഗാന്ധിനഗറിലെ ധീരുഭായ് അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരില്‍ എന്തുകൊണ്ടാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത 2019 ആഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

Top