ജമ്മു-കശ്മീരിര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്; ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു

പൂഞ്ച്: ജമ്മു-കശ്മീരിര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്പുണ്ടായി. പൂഞ്ച് ജില്ലയിലെ മെന്ധര്‍ സെക്ടറിലാണ് പാക്ക് സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

മെന്ധര്‍ സെക്ടറില്‍ കഴിഞ്ഞ രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. ഉടനെ തന്നെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണവും നടത്തി.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിന്‍വലിച്ചതിന് പിന്നാലെ പാക്ക് സൈനികരുടെ ഭാഗത്ത് നിന്ന് നിരന്തരണം ആക്രമണം ഉണ്ടാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top