ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളില്‍ പാക്ക് പ്രകോപനം തുടരുന്നു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 27കാരിയായ അമിന അക്തര്‍ എന്ന യുവതി കാല്ലപ്പെട്ടിരുന്നു. ഇക്കാര്യം പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
കാലികളെ മേയ്ക്കുന്നതിനിടയിലാണ് ഷെല്ലാക്രമണം നടന്നത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ അമിന മരിച്ചു. ആക്രമണത്തില്‍ ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. കുപ്വാര മേഖലയില്‍ പോസ്റ്റിങ് ലഭിച്ച സാക്കിര്‍ ഹുസൈന്‍ എന്ന സൈനികനാണ് പരിക്കേറ്റിരിക്കുന്നത്.


