പുല്‍വാമ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വധിച്ച ഭീകരനില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി. ജില്ലയിലെ അരിഹാള്‍ മേഖലയിലെ ന്യൂ കോളനിയില്‍ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

പ്രദേശത്തെ തോട്ടങ്ങളില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തതെന്നാണ് വിവരം. ഒരു ഭീകരനെ വധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

Top