Jammu and Kashmir Government Sacks 12 Officials For Alleged Anti-National Activit

ശ്രീനഗര്‍: ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപിച്ച് 12 സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പുറത്താക്കി.

ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തിരുന്നു.
ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ അതാത് വകുപ്പ് മേധാവികള്‍ക്ക് നല്‍കിയത്.

പുറത്താക്കപ്പെട്ടവരില്‍ കശ്മീര്‍ സര്‍വകലാശാല അസിസ്റ്റന്റ് രജിസ്റ്റാറും ഉള്‍പ്പെടും. കൂടാതെ വിദ്യാഭ്യാസം, റവന്യു, ആരോഗ്യം, എന്‍ജിനീയറിംഗ്, ഫുഡ് സപ്ലൈസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമാണ് പുറത്തായത്. ജമ്മു കാശ്മീരിനു മാത്രമായുള്ള ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 126ന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

Top