ജമ്മു കശ്മീരിലെ അനന്ത്‌നാഗിലില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

army

ജമ്മു: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍
രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ബധോര ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൂടുതല്‍ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സൂചന.

അതേസമയം ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പ് നടത്തിയിരുന്നു. വെടിവയ്പില്‍ ബിഎസ്എഫ് ജവാന് പരുക്കറ്റു. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് സംഭവം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

കശ്മീരില്‍ വീണ്ടും പുല്‍വാമയ്ക്ക് സമാനമായ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പും വന്നിട്ടുണ്ട്. അമേരിക്കയും പാക്കിസ്ഥാനുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന സൂചന. ആക്രമണത്തിന് പിന്നില്‍ അല്‍ഖ്വെയ്ദയാണെന്നും വിവരമുണ്ട്. വിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.

Top