ജമ്മു കാഷ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഭീകരനെ വധിച്ചു

army

ജമ്മു: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയില്‍ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെനിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ബുഡ്ഗാം ജില്ലയിലെ ഖാന്‍സാഹിബ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു.

Top