കാശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം ; മൂന്ന് പേര്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: ജമ്മു-കാശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഹരിയാനയില്‍ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ വേറെയും ആളുകളെ പിടികൂടാനുണ്ടെന്നും, ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മഹേന്ദ്രഗഡ് ജില്ലാ പൊലീസ് മേധാവി ഗരിമ മിത്തലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും ഗരിമ പറഞ്ഞു. എന്നാല്‍ അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു മഹേന്ദ്രഗഡില്‍ പതിനഞ്ചിലധികം വരുന്ന സംഘം ഹരിയാന കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായ യുവാക്കളെ ആക്രമിച്ചത്. പ്രാര്‍ഥനയ്ക്കു ശേഷം ചന്തയിലേക്കു പോകവെ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നെന്നും, പ്രകോപനം കൂടാതെയായിരുന്നു മര്‍ദനമന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

Top