ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

കശ്മീര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പൊലീസും അര്‍ദ്ധസൈനികരും പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

അനന്ത്നാഗിലെ മുമന്‍ഹല്‍ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു.

Top