സോപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ജമ്മു: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടല്‍. സുരക്ഷാസേനയും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടല്‍. സംഭവത്തെ തുടര്‍ന്ന് സോപോറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെ വെടിപ്പെുണ്ടാവുകയായിരുന്നു. മേഖല ഇപ്പോള്‍ സുരക്ഷാസേനയുടെ വലയത്തിലാണ്.

ശനിയാഴ്ച രാവിലെ പുല്‍വാമയില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോപോറിലും ഭീകരരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുല്‍വാമയിലെ പന്‍സാമിലാണ് ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ 2.10നാണ് ആക്രമണം ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം റെയ്ഡ് നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Top