ജമ്മുകശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

army

കുല്‍ഗാം: ജമ്മുകശ്മീരിലെ കുല്‍ഗാമിലുള്ള താസിപ്പൊരയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍
ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതയാണ് വിവരം. സ്ഥലത്ത് 2-3 ഭീകരരെ സുരക്ഷ സേന വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് മൊബൈല്‍ നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരരെ സൈന്യം വധിച്ചിരുന്നു. കോകര്‍നാഗ് വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനപ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുകയായിരുന്നു.

Top