ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍

army

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ബാരമുള്ളയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏ​റ്റു​മു​ട്ട​ലി​ല്‍ ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. പു​ല്‍​വാ​മ​യി​ലെ ബാ​ബ്ഗു​ഡ് മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സൈന്യത്തിന്റെ സുരക്ഷാ പോസ്റ്റ് അക്രമിക്കാനുള്ള ഭീകരരുടെ ശ്രമമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീ​ക​ര​നി​ല്‍​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ചിലര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top