ജമ്മുകശ്മീരില്‍ സ്‌ഫോടനം : പുല്‍വാമയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

kashmirarmy

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം പുല്‍വാമയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. ശനിയാഴ്ച പുലര്‍ച്ചെ സൈ​നി​ക പ​ട്രോ​ളിം​ഗി​നു നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍.

കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യം മേഖലയില്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

Top