ജമ്മു കശ്മീരില്‍ സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

indian-army

കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാര മേഖലയില്‍ സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

തീവ്രവാദികള്‍ക്കായുള്ള തിരച്ചിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സൈന്യം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Top