ജമ്മു കശ്മീരില്‍ മലയാളി സിആര്‍പിഎഫ് ജവാന്‍ ഷോക്കടിച്ച് മരിച്ചു

രജൗരി: കശ്മീരിലെ രജൗരി ജില്ലയില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ ഷോക്കടിച്ച് മരിച്ചു. സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ കെഎംപി നായരാണ് മരിച്ചത്. വൈദ്യുതി കമ്പിയില്‍ തട്ടിയാണ് മരണം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച ജവാന്മാരുടെ ക്വാര്‍ട്ടേര്‍സില്‍ വച്ച് അബദ്ധത്തില്‍ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top