ശ്രീനഗറിൽ സി.ആർപി.എഫ് ജവനാൻമാർക്കു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം

ന്യൂഡല്‍ഹി: ശ്രീനഗറിൽ സി.ആർപി.എഫ് ജവനാൻമാർക്കു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ 144-ാം ബെറ്റാലിയനിൽ ഉൾപ്പെട്ട ആറോളം ജവാന്മാർക്ക് പരുക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ശ്രീനഗറിലെ കരണ്‍നഗറിൽ ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടായത്. വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Top