ഈദ് ദിനത്തില്‍ പോലും ചിന്ത വീടുകളില്‍ തടവിലായ കശ്മീര്‍ ജനതയെ കുറിച്ച്: യെച്ചൂരി

sitaram yechoori

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ ജനങ്ങള്‍ വീടുകളില്‍ തടവിലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കശ്മീരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അവസ്ഥയെ കുറിച്ച് അറിയില്ലെന്നും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അവസരമായ ഈദ് ദിനത്തില്‍ പോലും തങ്ങളുടെ ചിന്ത സ്വന്തം വീടുകളില്‍ തടവിലായിരിക്കുന്ന കശ്മീര്‍ ജനതയെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യമാര്‍ന്ന ഭാഷകള്‍, മതങ്ങള്‍, സംസ്‌കാരങ്ങള്‍, ആശയങ്ങള്‍ എന്നിവ ഉള്ഡപ്പെട്ടതാണ് നമ്മുടെ രാജ്യം. ഇതാണ് നമ്മുടെ ശക്തി. കശ്മീരില്‍ ജനാധിപത്യ വിരുദ്ധമായും ബലപ്രയോഗത്തിലൂടെയും വരുത്തിയ മാറ്റം പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെടും, യെച്ചൂരി വ്യക്തമാക്കി.

Top