കശ്മീരില്‍ പെല്ലറ്റ് ആക്രമണത്തിനിരയായ കൗമാരക്കാരന്‍ മരിച്ചു

death

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പെല്ലറ്റ് ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൗമാരക്കാരന്‍ മരിച്ചു. ബുധനാഴ്ച ശ്രീനഗറിലെ ആശുപത്രിയില്‍ വെച്ചാണ് കൗമാരക്കാരന്‍ മരണത്തിന് കീഴടങ്ങിയത്. അസ്രാര്‍ അഹമ്മദ് ഖാന്‍ എന്ന പതിനെട്ടുകാരനാണ് മരിച്ചത്.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ നടന്ന പ്രതിഷേധപ്രകടനത്തിനു നേര്‍ക്ക് സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തിനിടെയായിരുന്നു അസ്രാറിന് പരിക്കേറ്റത്.

നസ്രാറിന്റെ മരണത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഓള്‍ഡ് ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു. പ്രത്യേക പദവി എടുത്തു മാറ്റിയ കേന്ദ്ര തീരുമാനത്തിനു ശേഷം ആദ്യമായിട്ടാണ് പെല്ലറ്റ് ആക്രമണത്തെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്.

Top