ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണ വാര്‍ഷികം സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് നിര്‍ദേശം

soldiers

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പാക്ക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ഷികം ജമ്മു-കശ്മീരിലെ സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്.

രണ്ടാം വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 29ന് ജമ്മു-കശ്മീരിലെ സ്‌കൂളുകളില്‍ ആഘോഷപരിപാടികള്‍ നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 28, 29, 30 തീയതികളിലായി ആഘോഷ പരിപാടികള്‍ നടത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കയിട്ടുണ്ട്. സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകളും കാര്‍ഡുകളും തയ്യാറാക്കി അടുത്തുള്ള സൈനിക കേന്ദ്രത്തിന്റെ വിലാസത്തില്‍ അയയ്‌ക്കേണ്ടതാണെന്നും സ്‌കൂളുകളിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക പരേഡ് നടത്തണമെന്നും യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സൈനികരെക്കൊണ്ട് പ്രചോദനാത്മകമായ പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Top